കൊച്ചി : കോവിഡ് വ്യാപനത്തെ ചെറുക്കാൻ ഹോട്ടലുകൾ രാത്രി ഒമ്പതിന് അടയ്ക്കണമെന്ന നിർദേശം പ്രായോഗികമല്ലെന്ന് കേരള ഹോട്ടൽ ആൻഡ് െറസ്റ്റോറന്റ് അസോസിയേഷൻ. കോവിഡിനെത്തുടർന്ന് കടുത്ത മാന്ദ്യത്തിലൂടെയാണ് ഹോട്ടലുകൾ കടന്നുപോകുന്നത്. റംസാൻ നോമ്പ് ആരംഭിച്ചതോടെ പകലത്തെ കച്ചവടം വെറും 60 ശതമാനമാണ്. രാത്രിവ്യാപാരത്തിലൂടെയാണ് ഹോട്ടലുകൾ പിടിച്ചുനിൽക്കുന്നത്. മുൻകരുതലുകളോടെ രാത്രി 11 വരെയെങ്കിലും തുറക്കാൻ അനുവാദം നൽകണമെന്ന് കെ.എച്ച്.ആർ.എ. ആവശ്യപ്പെട്ടു.