പൊന്നാനി : കോവിഡ് രണ്ടാംതരംഗത്തിൽ രോഗികളുടെ എണ്ണം വർധിച്ചതോടെ അണുനശീകരണവുമായി മുസ്‌ലിംലീഗ് വൈറ്റ്‌ഗാർഡ് വൊളന്റിയർമാർ രംഗത്ത്.

കൂടുതൽ അംഗങ്ങൾ കോവിഡ് ബാധിതരായ വീടുകൾക്ക് പ്രാമുഖ്യം നൽകിയാണ് അണുനശീകരണം നടത്തുന്നത്.

ആദ്യദിനം ആറു വീടുകൾ പൂർണമായും അണുനശീകരണം നടത്തി. മരുന്ന്‌, ഭക്ഷണം, മറ്റു സേവനങ്ങൾ ആവശ്യമുള്ളവർക്കായി സഹായമെത്തിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഫോൺ: 9656006400, 9847808832.