വളാഞ്ചേരി : യൂത്ത് ലീഗ് വൈറ്റ് ഗാർഡ്‌ അംഗങ്ങൾ ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് ഓഫീസ്, പ്രാഥമികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിൽ അണുനശീകരണം നടത്തി. ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് ഓഫീസ് പരിസരത്ത് പ്രസിഡന്റ് കെ. മാനുപ്പ ഉദ്ഘാടനംചെയ്തു.

ക്വാറന്റീനിൽ കഴിഞ്ഞിരുന്നവർ താമസിച്ചിരുന്ന അഞ്ഞൂറിലധികം വീടുകളും വൈറ്റ് ഗാർഡ്‌ ശുചീകരിച്ചു.

ബ്ലോക്ക് പഞ്ചായത്തംഗം കെ.എം. അബ്ദുറഹ്‌മാൻ, വി.ടി. അമീർ, എം.ടി. റഫീഖ്, യൂസഫ് അലി കൊടുമുടി, ടി.എൻ. ഹംസ, വൈറ്റ് ഗാർഡ് ക്യാപ്റ്റൻ സൈനു ചോലപ്ര, ഷിബിലി, ആഷിഖ് പുറമണ്ണൂർ, മുബഷിർ കോട്ടപ്പുറം തുടങ്ങിയവർ നേതൃത്വംനൽകി. പുറമണ്ണൂർ മുസ്‍ലിംലീഗ് കമ്മിറ്റിയാണ് ഫോഗിങ് യന്ത്രം വൈറ്റ് ഗാർഡ്‌സിന് വാങ്ങി നൽകിയത്.