മലപ്പുറം : സർക്കാർ ആശുപത്രികളിൽ ഓക്സിജൻ കിടക്കകളുടെ എണ്ണം വർധിപ്പിക്കുന്നതിനായുള്ള നിർദേശങ്ങൾ കെ.ജി.എം.ഒ.എ., ഡി.എം.ഒക്കും കളക്ടർക്കും സമർപ്പിച്ചു. കോവിഡ് അതിതീവ്രവ്യാപനമുള്ള ജില്ലയിൽ രണ്ടാംവരവിനെ പ്രതിരോധിക്കാൻ കൂടുതൽ ഓക്സിജൻ കിടക്കകൾ ആവശ്യമാണ്. നിലവിൽ ജില്ലയിൽ ലഭിക്കുന്നത് 14 മെട്രിക് ടൺ ഒാക്സിജനാണ്.

ദിവസവും 2530 മെട്രിക്‌ ടൺ ഓക്സിജൻ ഇപ്പോൾ ആവശ്യവുമുണ്ട്. അതിനാൽ കൂടുതൽ ഓക്സിജൻ ജില്ലയിൽ എത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം.

തിരൂർ ജില്ലാ ആശുപത്രിയിലെ 164-ഉം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ 120-ഉം കിടക്കകൾ കോവിഡ് ഓക്സിജൻ കിടക്കകൾ ആക്കി മാറ്റാൻ സാധിക്കുമെന്നും ഭാരവാഹികളായ കെ.പി. മൊയ്തീൻ, സെക്രട്ടറി ഹനി ഹസൻ, ട്രഷറർ എം. ദിലീപ്, എ.കെ. റവൂഫ്, പി. ഷസുദീൻ എന്നിവർ പറഞ്ഞു.