ഇത്തവണയും എന്റെ ഇഷ്ട ടീമായ പോർച്ചുഗൽ കപ്പടിക്കും. മുന്പും മൊബൈലിൽ ഫുട്‌ബോൾ കാണാറുണ്ട്. ക്ലബ്ബുകളിൽ കൂട്ടുകാർക്കൊപ്പം ആരവം മുഴക്കിയുള്ള ആസ്വാദനം വേറെ ലെവലാണ്. നിലമ്പൂരിൽ കേരള പോലീസ് ഫുട്‌ബോൾ താരങ്ങൾക്കൊപ്പമായിരുന്നു വെള്ളിയാഴ്ച. സാങ്കേതിക കാരണങ്ങളാൽ അവർക്കൊപ്പം ടി.വി.യിൽ കാണാൻ സാധിച്ചില്ല. വരുംദിവസങ്ങളിൽ മത്സരം ഉഷാറാകും എന്നതിന്റെ തുടക്കം ഇറ്റലിയിൽ നിന്നുണ്ടായത് ആവേശം ഇരട്ടിക്കുന്നുണ്ട്.

ഫിറോസ് കളത്തിങ്കൽ