മേലാറ്റൂർ : കോവിഡ് സംബന്ധമായ പ്രശ്നങ്ങളിൽപ്പെട്ട് ഓക്സിജൻ പ്രശ്നം നേരിടുന്നവർക്ക് മേലാറ്റൂരിലെ സേവാഭാരതി സഹായമാകും. അഞ്ച്‌ ലിറ്റർ ഓക്‌സിജൻ ഉത്‌പാദിപ്പാക്കാൻ ശേഷിയുള്ള ഓക്സിജൻ കോൺസെൻട്രേറ്റർ സേവാഭാരതിയുടെ മേലാറ്റൂർ യൂണിറ്റ് ഓഫീസിലെത്തി. ദേശീയ സേവാഭാരതി കേരളംവഴി ജില്ലാ കമ്മിറ്റിയ്ക്ക് അനുവിദിച്ചുകിട്ടിയ പത്ത് ഓക്‌സിജൻ കോൺസെൻട്രേറ്ററുകളിൽ ഒന്നാണ് മേലാറ്റൂർ യൂണിറ്റിന് ലഭിച്ചത്. സേവാഭാരതി ജില്ലാ ട്രഷറർ സന്തോഷിൽനിന്ന് മേലാറ്റൂർ യുണിറ്റ് സെക്രട്ടറി ഡോ. ജിതിൻ രവീന്ദ്രൻ, എ. രാജേഷ് എന്നിവർ ചേർന്ന് ഓക്‌സിജൻ ഏറ്റുവാങ്ങി. പെരിന്തൽമണ്ണ താലൂക്ക് പരിധിയിലുള്ളവർക്ക് സൗജന്യസേവനമാണ് പ്രവർത്തകർ ഉറപ്പുനൽകുന്നത്. ഫോൺ: 9947545200, 9447840933.