വളാഞ്ചേരി : എം.ഇ.എസ്.കെ.വി.എം. കോളേജ് കാമ്പസിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ ജൂലായ് ഒന്നിന് ആരംഭിക്കുന്ന സൗജന്യ പി.എസ്.സി. പരിശീലനത്തിനും മറ്റ് മത്സര പരീക്ഷകൾക്കുള്ള പുതിയ ബാച്ചിലേക്കും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 16-വരെ സമർപ്പിക്കാം. വിവരങ്ങൾക്ക് ഫോൺ: 0494-2954380, 8714360186, 9747382154.