പുഴക്കാട്ടിരി : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പുഴക്കാട്ടിരിയിലും പരിസരപ്രദേശങ്ങളിലും മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡ് അംഗങ്ങൾ അണുനശീകരണം നടത്തി. പുഴക്കാട്ടിരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഫീഖ് ബാവ ഉദ്ഘാടനം നിർവഹിച്ചു. മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് അനീസ്, സി.എച്ച്. ഫഹദ് എന്നിവർ നേതൃത്വംനൽകി.