പെരിന്തൽമണ്ണ : മൗലാന ആശുപത്രിയിലെ നവജാതശിശു പരിപാലന വിഭാഗമായ നിയോബ്ലസിൽ ആറാം മാസത്തിൽ പിറന്ന ഇരട്ടക്കുട്ടികളുടെ ഒന്നാം ജന്മദിനാഘോഷം വ്യത്യസ്തമായി. 700 ഗ്രാമും 840 ഗ്രാമും മാത്രം തൂക്കമുള്ള കുട്ടികളെ 24 ആഴ്ച മാത്രം വളർച്ചയുള്ളപ്പോൾ പ്രസവിക്കേണ്ടിവന്ന ഒറ്റപ്പാലം സ്വദേശി സാജിതയും ഭർത്താവ് ഷഫീഖുമാണ് കുട്ടികളുടെ ഒന്നാം ജന്മദിനം നിയോബ്ലസിലെ ഡോക്ടർമാർക്കും ജീവനക്കാർക്കുമൊപ്പം ആഘോഷിച്ചത്.

വളർച്ചക്കുറവും തൂക്കകുറവും കാരണം നിയോബ്ലസിലെ ഡോ. ജയചന്ദ്രന്റെ നേതൃത്വത്തിൽ ചികിത്സയിൽ തുടർന്ന രണ്ടുകുട്ടികളും ഇപ്പോൾ ഏഴു കിലോഗ്രാം തൂക്കത്തോടെ ആരോഗ്യവാന്മാരാണ്. ചടങ്ങിൽ ദമ്പതിമാർ മൗലാന മാനേജ്‌മെന്റിനും നിയോബ്ലസ് ടീമിനും നന്ദി അറിയിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.എ. സീതി, അസി. അഡ്മിനിസ്‌ട്രേറ്റർ രാംദാസ്, ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ സുമേഷ് എന്നിവർ നേതൃത്വംനൽകി.