ഊർങ്ങാട്ടിരി : കുത്തൂപറമ്പ് ജി.എൽ.പി. സ്കൂളിൽനിന്ന് പ്രഥമാധ്യാപകനായി വിരമിച്ച എം.ടി. ഇബ്രാഹീമിന് യാത്രയയപ്പ് നൽകി. എം. ജ്യോതിഷ് കുമാർ ഉദ്ഘാടനംചെയ്തു. പി. അബ്ദുറഹിമാൻ അധ്യക്ഷതവഹിച്ചു. റൈഹാനത്ത് കുറുമാടൻ ഉപഹാരം നൽകി. സി. അജിത, കെ. സൈനബ, സി.ടി. സിദ്ദീഖ്, എം.ടി. അലി, സി.ടി. സലാം, എം.ടി. ഗഫൂർ, നാസർ, അമീൻ, ജിഷ, ജാഫർ എന്നിവർ പ്രസംഗിച്ചു.