എടവണ്ണപ്പാറ : 'ജലമാണ് ജീവൻ' എന്ന തലക്കെട്ടിൽ സമസ്ത കേരള സുന്നി യുവജനസംഘം സംസ്ഥാനവ്യാപകമായി നടത്തിവരുന്ന ജലസംരക്ഷണ കാമ്പയിന്റെ ഭാഗമായി എടവണ്ണപ്പാറ സോൺ കമ്മിറ്റി മൂഴിക്കൽ തോട് ശുചീകരിച്ചു. നൂറോളം സാന്ത്വനം വൊളന്റിയർമാർ അണിനിരന്നു. ലഘുലേഖ വിതരണവും സന്ദേശ പ്രകടനവും ടൗണിൽ നടത്തി. മൂഴിക്കൽതോട് ശുചീകരണത്തിന്റെ ഉദ്ഘാടനം വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് മലയിൽ അബ്ദുറഹ്‌മാൻ നിർവഹിച്ചു. ചീക്കോട് പഞ്ചായത്ത് പതിനെട്ടാംവാർഡ്‌ അംഗം വിജീഷ് കൊളമ്പലം, ഇ.എം. അബ്ദുൽറസാഖ്, സി. അലി സഖാഫി, എ.കെ.സി. അസീസ് ബാഖവി, സൈദ് അസ്ഹരി, എ. സിറാജുദ്ദീൻ, സി.എം. സിദ്ദീഖ് തുടങ്ങിയവർ പങ്കെടുത്തു.