കോട്ടയ്ക്കൽ : 'മനുഷ്യനാകണം' എന്ന കവിത എഴുതിയതിന്റെ പേരിൽ വധഭീഷണി നേരിടുന്ന മുരുകൻ കാട്ടാക്കടയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പുരോഗമന കലാസാഹിത്യസംഘം കോട്ടയ്ക്കൽ ഏരിയാകമ്മിറ്റി പ്രതിഷേധസായാഹ്നം സംഘടിപ്പിച്ചു.

ജില്ലാപ്രസിഡന്റ് അജിത്രി ഉദ്ഘാടനംചെയ്തു. ഡോ. ശശിധരൻ ക്ലാരി, ഡോ. സന്തോഷ് വള്ളിക്കാട്, എൻ. പുഷ്പരാജൻ തുടങ്ങിയവർ പ്രസംഗിച്ചു.