മമ്പാട് : രോഗങ്ങൾകാരണം പ്രയാസത്തിലായ വയോധികനെ സന്നദ്ധസേവകർ ആശുപത്രിയിലെത്തിച്ചു. മമ്പാട് പുളിക്കലോടിയിലെ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന മാവേലിക്കര സ്വദേശി ജനാർദനനെയാണ് (70) നിലമ്പൂർ സിവിൽ ഡിഫൻസ് സേനാംഗങ്ങളായ ബിബിൻ പോൾ, പി.കെ. സഫീർ മാനു, എം. മുഹമ്മദ് റാഷിക്, വി.പി. റഫീഖ് എന്നിവരുടെ നേതൃത്വത്തിൽ ആശുപത്രിയിലെത്തിച്ചത്. അബോധാവസ്ഥയിലായിരുന്ന വയോധികൻ ആരോഗ്യനില വീണ്ടെടുത്തു.