മഞ്ചേരി : കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭയിലെ എല്ലാ വാർഡുകളിലും ഓക്സിമീറ്റർ നൽകുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ തിങ്കളാഴ്ച ചേർന്ന നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു.

ആർ.ആർ.ടി. ടീമിനാകും ഓക്സിമീറ്റർ കൈമാറുക. കോവിഡ് ചികിത്സയിലിരിക്കുന്ന രോഗികൾക്ക് ഏതുസമയവും ഇവരുടെ സഹായംതേടാം.

യോഗത്തിൽ അടുത്തവർഷത്തേക്കുള്ള പദ്ധതികൾ അംഗീകാരത്തിനായി സമർപ്പിച്ചു. കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ വെള്ളമെത്തിക്കുന്നതിന് നടപടി സ്വീകരിക്കാനും തീരുമാനിച്ചു. ചെയർപേഴ്‌സൺ വി.എം. സുബൈദ അധ്യക്ഷതവഹിച്ചു.