മലപ്പുറം : ലോക്ഡൗണിനെത്തുടർന്ന് നടത്തുന്ന പരിശോധനയിൽ ഒരോ ദിവസവും ജില്ലയിൽ അഞ്ഞൂറോളം വാഹനങ്ങൾ പിടിച്ചെടുക്കുന്നതായി ‌പോലീസ്. വൈകുന്നേരങ്ങളിൽ അനാവശ്യമായി ചെറുപ്പക്കാർ പുറത്തിറങ്ങുന്ന പ്രവണതയുണ്ട്.

അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങിയാൽ മതിയെന്ന കർശന നിർദേശമുള്ളപ്പോഴും അനാവശ്യമായി പുറത്തിറങ്ങുന്നവർ ഏറെയാണ്.

ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 37.85 ആണ്. 105 തദ്ദേശ സ്ഥാപനങ്ങളിൽ 30-ന് മുകളിലും. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ സഹകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് പറഞ്ഞു.

110 പോലീസുകാർക്കാണ് ഇതുവരെ ജില്ലയിൽ കോവിഡ് ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു.