തിരൂർ : പട്ടാളക്കാർക്കുമാത്രം അനുവദിക്കുന്ന ഒന്നരലിറ്റർ വിദേശമദ്യം കൈവശംവെച്ച സംഭവത്തിൽ ഒരാൾക്കെതിരേ കേസെടുത്തു. കുറ്റിപ്പുറം കഴുത്തല്ലൂരിലെ കമ്മഞ്ചേരിവീട്ടിൽ മോഹൻദാസി(52)നെതിരേയാണ് എക്സൈസ് കേസെടുത്തത്.

കുറ്റിപ്പുറം കഴുത്തല്ലൂർ പേരാഴി പിട റോഡിൽവെച്ച് മോഹൻദാസ് മദ്യം വിൽപ്പന നടത്തുന്നതായി കണ്ടെത്തുകയായിരുന്നു. തിരൂർ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടറും സംഘവും നടത്തിയ പട്രോളിങ്ങിനിടെയാണ് മദ്യം പിടികൂടിയത്.