ചങ്ങരംകുളം : പന്താവൂർ പൂമോത്ത് താഴത്ത് പാടശേഖരത്ത് കൃഷിക്കു മുന്നോടിയായുള്ള ജോലിക്കെത്തിച്ച ഹിറ്റാച്ചി പാലത്തിന്റെ സ്ലാബ് തകർന്ന് തോട്ടിൽ കുടുങ്ങി. ചെറിയപാലത്തിലൂടെ കൊണ്ടുപോകുമ്പോൾ ഒരുഭാഗത്തെ സ്ലാബ് പൊട്ടുകയായിരുന്നു.

യന്ത്രം തോട്ടിലേക്കു വീണെങ്കിലും ഡ്രൈവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പിന്നീട് മറ്റു മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ച് കരയ്ക്കുകയറ്റി. സ്ലാബ് തകർന്നതോടെ പാലത്തിനപ്പുറത്തേക്ക് യാത്രക്കാർക്കും കന്നുകാലികൾക്കും കടക്കാനാവാത്ത അവസ്ഥയാണിപ്പോൾ.