കൊളത്തൂർ : നാട്ടുകാർക്ക് ദുരിതമായി മാറിയ കൊളത്തൂരിലെ തൊണ്ടിവാഹനങ്ങൾ നീക്കംചെയ്യാൻ അടിയന്തരനടപടി അവശ്യപ്പെട്ട് മൂർക്കനാട് പഞ്ചായത്ത് പ്രസിഡന്റ് സി.പി. രശ്മി മുഖ്യമന്ത്രിക്കും ജില്ലയിലെ മന്ത്രി വി. അബ്ദുറഹ്‌മാനും നിവേദനം നൽകി.

കൊളത്തൂർ കുറുപ്പത്താൽ പാങ്ങ് റോഡിലെ പഴയ പോലീസ്‌സ്റ്റേഷൻ വളപ്പിലെ തൊണ്ടിവാഹനങ്ങളാണ് നാട്ടുകാർക്ക് ദുരിതമായി തുടരുന്നത്. വാഹനങ്ങൾക്കൊപ്പം പുല്ലും കാടും വളർന്നുനിൽക്കുകയാണ്. അതിനാൽ റോഡരികിൽനിന്നു മാലിന്യം തള്ളാനും തുടങ്ങിയിരിക്കുകയാണ്.