എരമംഗലം : കോവിഡ് അതിജീവനത്തിന്റെ ഭാഗമായി വെളിയങ്കോട് തണ്ണിത്തുറയിലും സമീപപ്രദേശങ്ങളിലുമായി 600 കുടുംബങ്ങൾക്ക് പച്ചക്കറിക്കിറ്റുകൾ വിതരണംചെയ്തു.

പ്രവാസി കൂട്ടായ്മയായ രണാങ്കണം തണ്ണിത്തുറയാണ് കിറ്റുകൾ വീടുകളിൽ എത്തിച്ചത്. വിതരണം സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം ടി.എം. സിദ്ദീഖ് ഉദ്‌ഘാടനംചെയ്തു. പൊറ്റാടി നാസർ അധ്യക്ഷതവഹിച്ചു.

എൻ.കെ. സൈനുദീൻ, വി.എം. റാഫി, ഖാദർ ചാലിൽ, നൗഫൽ, സാലി, ഇസ്മായിൽ, മുഹമ്മദുണ്ണി, അയ്യൂബ് തുടങ്ങിയവർ നേതൃത്വംനൽകി.