പൊന്നാനി : കടലേറ്റവും ട്രോളിങ് നിരോധനവുംമൂലം വറുതിയിലായ തീരദേശമേഖലയിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഭക്ഷ്യധാന്യങ്ങളടങ്ങുന്ന കിറ്റ് വിതരണംചെയ്തു.

തീരദേശ പോലീസ്‌സ്റ്റേഷൻ സി.ഐ മനോഹരൻ, പി.സി.ഡബ്ല്യു.എഫ്. ജനസേവനവിഭാഗം അധ്യക്ഷൻ സി.വി. മുഹമ്മദ്‌ നവാസിന് കിറ്റ് നൽകി ഉദ്ഘാടനംചെയ്തു. രാജൻ തലക്കാട്ട്, സി.എസ്. പൊന്നാനി, അബ്ദുൽലത്തീഫ് കളക്കര, ടി.വി. സുബൈർ, മുജീബ് കിസ്‌മത് എന്നിവർ പ്രസംഗിച്ചു.