കോട്ടയ്ക്കൽ : നഗരസഭയ്ക്കു മാത്രമായി സമഗ്രകുടിവെള്ളപദ്ധതി വേണമെന്ന ആവശ്യവുമായി പ്രൊ. കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ ജലവിഭവമന്ത്രി റോഷി അഗസ്റ്റിനെ തിരുവനന്തപുരത്തുചെന്നുകണ്ടു.

കോട്ടയ്ക്കൽ നഗരസഭയിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. പുഴകളോ കായലുകളോ പോലെ വെള്ളം കണ്ടെത്താനുള്ള സ്രോതസ്സുകൾ നഗരസഭാ പരിധിയിൽ ഇല്ല.

നിലവിലുള്ള തൂതപ്പുഴ പദ്ധതി പ്രാരംഭഘട്ടത്തിലാണ്. കുടിവെള്ള പ്രശ്‌നം ശാശ്വതമായി പരിഹരിക്കാൻ നടപടി വേണം -എം.എൽ.എ. ആവശ്യപ്പെട്ടു.

നഗരസഭാധ്യക്ഷ ബുഷ്‌റ ഷബീറും എം.എൽ.എയ്‌ക്കൊപ്പം ഉണ്ടായിരുന്നു. കേരള വാട്ടർ അതോറിറ്റിയോട് അടിയന്തരമായി പ്രോജക്ട്‌ ഉണ്ടാക്കുവാനും ജലലഭ്യത കൂടുതൽ എവിടെ നിന്നാണ് എന്നു കണ്ടെത്തി പെട്ടെന്ന് പദ്ധതി പ്രാവർത്തികമാക്കാനും മന്ത്രി നിർദേശിച്ചതായി എം.എൽ.എ.പറഞ്ഞു.