കരുളായി : പഞ്ചായത്തിലെ കുട്ടിമല വാർഡ് യു.ഡി.എഫ്. ചാരിറ്റി ട്രസ്റ്റ് വാർഡിലെ 450-ഓളം കുടുംബങ്ങൾക്ക് പെരുന്നാൾക്കിറ്റ് നൽകി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ അഞ്ചേരിയൻ ഉദ്ഘാടനംചെയ്തു.

വൈസ് പ്രസിഡന്റ് ടി. സുരേഷ്ബാബു, ടി.പി. സിദ്ദീഖ്‌, കക്കോടൻ അബ്ദുൾനാസർ എന്നിവർ പ്രസംഗിച്ചു. ശ്രീലത മോഹൻ, ബി.എസ്. ബാബു, കെ.കെ. ഖാലിദ്, എം. റഷീദ്, ടി.കെ. ഹാഷിം, യഹിയ, അബു പറമ്പൻ തുടങ്ങിയവർ നേതൃത്വംനൽകി.