നിലമ്പൂർ : നാടകപ്രവർത്തകനും നിലമ്പൂർ യുവജനകലാസമിതിയുടെ സ്ഥാപകരിൽ പ്രധാനിയും നിലമ്പൂരിന്റെ നാടകത്തറവാട്ടിലെ കാരണവരുമായ മാനു മുഹമ്മദിന്റെ നിര്യാണത്തിൽ കലാകാരൻമാരുടെ ദേശീയസംഘടനയായ നൻമ മേഖലാ കമ്മിറ്റി അനുശോചിച്ചു. പ്രസിഡന്റ് ഉമേഷ് നിലമ്പൂർ അധ്യക്ഷതവഹിച്ചു.