എടപ്പാൾ : കോൺഗ്രസ് നടുവട്ടം മേഖലാ മുൻ പ്രസിഡന്റും വട്ടംകുളം മണ്ഡലം നിർവാഹകസമിതി അംഗവുമായിരുന്ന കാലടിത്തറ കളരിക്കൽ സുകുമാരന്റെ നിര്യാണത്തിൽ നടുവട്ടത്ത് ചേർന്ന കോൺഗ്രസ് യോഗം അനുശോചിച്ചു. തൊണ്ടിയിൽ മുസ്തഫ അധ്യക്ഷതവഹിച്ചു. ടി.സി. ഇബ്രാഹിം, യു.വി. കുഞ്ഞിമരക്കാർ, കെ. മൊയ്തു, കെ. സുധീർബാബു, എം. സന്തോഷ്‌കുമാർ, വിനോദ് ശുകപുരം, പി. വാസുദേവൻ, മജീദ് നടുവട്ടം, ഷൗക്കത്ത് എന്നിവർ പ്രസംഗിച്ചു.

വട്ടംകുളം : മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ അനുശോചനയോഗത്തിൽ എം.എ. നജീബ് അധ്യക്ഷതവഹിച്ചു. കെ. ഭാസ്‌കരൻ, സി.ആർ. മനോഹരൻ, ഇ.എം. ഷൗക്കത്തലി, സി.പി. റഫീഖ്, എൻ. ചന്ദ്രബോസ്, ഇ.വി. അശോകൻ, സുരേഷ് ഇ. നായർ, ശശി പരിയപ്പുറം, എൻ.വി. അഷ്‌റഫ് എന്നിവർ പ്രസംഗിച്ചു.