അങ്ങാടിപ്പുറം : പഞ്ചായത്തിൽ നിലവിലുള്ള സി.എഫ്.എൽ ബൾബുകൾ മാറ്റി എൽ.ഇ.ഡി. ബൾബുകളാക്കുന്ന നിലാവ് പദ്ധതിക്ക് തുടക്കമായി.

അങ്ങാടിപ്പുറം കെ.എസ്.ഇ.ബി. സെക്‌ഷനുകീഴിൽ മുന്നൂറോളം എൽ.ഇ.ഡി. ബൾബുകൾ സ്ഥാപിച്ചു.

പദ്ധതിയിലുൾപ്പെടുത്തി 500 ഓളം എൽ.ഇ.ഡി. വിളക്കുകളാണ് സ്ഥാപിക്കുന്നത്.

വൈദ്യുതി വകുപ്പുമായി സഹകരിച്ച് കെ.ഐ.ഐ.എഫ്.ബി. ഫണ്ട് വകയിരുത്തിയാണ് പദ്ധതി.