എടപ്പാൾ : കുറ്റിപ്പുറം റോഡിൽ അടച്ച ഭാഗം താത്‌കാലികമായി തുറക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറി ഇ.പി. രാജീവ് ആവശ്യപ്പെട്ടു. ഗതാഗതം തിരിച്ചുവിട്ട ചേകന്നൂർ റോഡിൽ തകർന്ന റോഡ് നന്നാക്കാത്തതും ചെറുവാഹനങ്ങൾക്കുളള റീഗൽ-പ്ലാസ റോഡും എടപ്പാൾ ഹൈസ്കൂൾ-ഗോവിന്ദ റോഡും ചെളിനിറഞ്ഞ് വഴുക്കലായതും മൂലം വാഹനങ്ങൾ വലിയ പ്രയാസമാണനുഭവിക്കുന്നത്.