തേഞ്ഞിപ്പലം : ചേളാരി ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പിൻഭാഗത്തെ മാലിന്യക്കൂമ്പാരം തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റ് ടി. വിജിത്തിന്റെ നേതൃത്വത്തിൽ ശുചീകരിച്ചു. ഞായറാഴ്ച രാവിലെ മുതൽ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സമീപത്തെ ക്ലബ്ബുകളും ട്രോമാകെയർ വൊളന്റിയർമാരും പഞ്ചായത്ത് അംഗങ്ങളും ആരോഗ്യപ്രവർത്തകരും കുടുംബശ്രീ തൊഴിലാളികളും നാട്ടുകാരുംചേർന്നാണ് മാലിന്യം നീക്കിയത്. ഇനി മുതൽ ഇവിടങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരേ കർശന നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറിയും ഹെൽത്ത് ഇൻസ്പെക്ടറും വ്യക്തമാക്കി.