വേങ്ങര : സമഗ്രശിക്ഷാ കേരള കുട്ടികൾക്ക് ഹിന്ദി ഭാഷയെ ആയാസരഹിതമായി സമീപിക്കുന്നതിനും പഠനം മധുരതരമാക്കുന്നതിനും ആവിഷ്‌കരിച്ച 'സുരീലീ ഹിന്ദി' പരിശീലനപരിപാടി ആരംഭിച്ചു. വേങ്ങര ബി.ആർ.സി.ക്കു കീഴിലുള്ള അധ്യാപകപരിശീലനം പ്രോജക്ട് കോ-ഓർഡിനേറ്റർ കെ.എം. നൗഷാദ് ഉദ്ഘാടനംചെയ്തു. പദ്ധതിയുടെ ഭാഗമായി പാഠഭാഗങ്ങളിലെ കഥകളും കവിതകളും ദൃശ്യാവിഷ്‌കാരത്തോടെ ഡിജിറ്റൽ മൊഡ്യൂളുകളായി വിദ്യാർഥികളുടെ മുന്നിലെത്തിക്കും. വി.ആർ. ഭാവന, അബൂബക്കർ സിദ്ദീഖ് എന്നിവർ പ്രസംഗിച്ചു. പരിശീലനത്തിന് സി. ഷക്കീല, എ. അലി സത്താർ, ഒ.കെ. വത്സല, ജെ. സെബാസ്റ്റ്യൻ എന്നിവർ നേതൃത്വംനൽകി.