മലപ്പുറം : കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ശാസ്ത്രീയമായി പുനഃസംഘടിപ്പിക്കണമെന്ന് കേരള അഗ്രിക്കൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.

ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്ര​േട്ടറിയറ്റ് അംഗം എച്ച്. വിൻസെന്റ് ഉദ്ഘാടനംചെയ്തു. ജില്ലാപ്രസിഡന്റ് എ.കെ. സുരേഷ് അധ്യക്ഷതവഹിച്ചു.

എം.ആർ. സായുജ് കൃഷ്ണൻ, വി. ചക്രപാണി, കെ.വി. ചിന്തുചന്ദ്രൻ, ആർ. സ്മിത, ജെ. ലിജ, സി. വിവീൻ, വി. ശുഭ എന്നിവർ പ്രസംഗിച്ചു.