വേങ്ങര : പട്ടികജാതി ക്ഷേമസമിതി കോട്ടയ്ക്കൽ ഏരിയാകമ്മിറ്റി ഭരണഘടനാശില്പി ഡോ. ബി.ആർ. അംബേദ്കറുടെ അറുപത്തിയഞ്ചാം ചരമവാർഷികം ആചരിച്ചു. സി.പി.എം. കോട്ടയ്ക്കൽ ഏരിയാസെക്രട്ടറി തയ്യിൽ അലവി ഉദ്ഘടനംചെയ്തു. കെ.വി. വിജയൻ അധ്യക്ഷതവഹിച്ചു. കെ.പി. സുബ്രഹ്മണ്യൻ, സി. രവി, വി. വിശ്വനാഥൻ, വി.പി. സുമിത്ര, ടി.പി. അലവിക്കുട്ടി, കെ. കിഷോർ, പറമ്പേരി സുബ്രഹ്മണ്യൻ, കെ. ചന്ദ്രൻ, സി. ഗോവിന്ദൻ എന്നിവർ പ്രസംഗിച്ചു.