തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാലാ ഹ്യൂമൺ റിസോഴ്‌സ് ഡെവലപ്‌മെന്റ് സെന്റർ സംഘടിപ്പിച്ച മലയാളം കേരളപഠനം വിഷയത്തിലെ ആറാമത് അധ്യാപകപരിശീലനം തുടങ്ങി.

കവി സച്ചിദാനന്ദൻ ഓൺലൈനിൽ ഉദ്ഘാടനംചെയ്തു. സർവകലാശാലാ മലയാളവിഭാഗം മേധാവി ഡോ. ആർ.വി.എം. ദിവാകരൻ മുഖ്യപ്രഭാഷണം നടത്തി. എച്ച്.ആർ.ഡി.സി. ഡയറക്ടർ ഡോ. ടി.എ. അബ്ദുൾമജീദ് അധ്യക്ഷതവഹിച്ചു.

കോഴ്‌സ് കോ-ഓർഡിനേറ്റർ ഡോ. പി. പ്രസീത, ഡോ. ഇ.എം. സുരജ എന്നിവർ സംസാരിച്ചു. പരിശീലനം 15-ന് സമാപിക്കും.