വണ്ടൂർ : കിണറ്റിൽവീണ പുള്ളിമാന് നാട്ടുകാർ രക്ഷകരായി. വണ്ടൂർ വെള്ളാമ്പുറം എൽ.പി. സ്‌കൂളിനു സമീപത്തെ കുട്ടികൃഷ്ണൻ നായരുടെ വീട്ടുമുറ്റത്തെ കിണറ്റിലാണ് പുള്ളിമാൻ വീണത്.

വനംവകുപ്പ് റാപ്പിഡ് റെസ്‌പോൺസ് ടീമും നാട്ടുകാരും ചേർന്നാണ് രക്ഷപ്പെടുത്തിയത്. കിണറ്റിലിറങ്ങി കയറുപയോഗിച്ച് കെട്ടി ഉയർത്തുകയായിരുന്നു.

പ്രദേശത്ത് പന്നിശല്യമുണ്ടെങ്കിലും മാനിന്റെ സാന്നിധ്യം ആദ്യമായാണ്.

പുള്ളിമാനെ പിന്നീട് കാട്ടിൽ വിട്ടയച്ചു.