മലപ്പുറം : ശക്തമായ മത്സരം നടന്ന മലപ്പുറം മണ്ഡലത്തിന്റെ വോട്ടിങ് ശതമാനം 74.78. പരമാവധി വോട്ടർമാരെ ബൂത്തുകളിൽ എത്തിക്കാൻ കഴിഞ്ഞെന്നും അത് അനുകൂലമായി മാറുമെന്ന അവകാശവാദമാണ് മുന്നണികൾക്ക്. 2016-ൽ 72.84 ശതമാനമായിരുന്നു മണ്ഡലത്തിലെ പോളിങ്.

ഭൂരിപക്ഷത്തിൽ വലിയ വർധനയുണ്ടാകും എന്ന് യു.ഡി.എഫ്. അവകാശപ്പെടുമ്പോൾ അട്ടിമറി സൂചനയാണ് പോളിങ് ശതമാനം വർധിക്കാൻ കാരണമെന്ന് എൽ.ഡി.എഫ്. വിലയിരുത്തുന്നു. പരമാവധി വോട്ട് പെട്ടിയിലാക്കാൻ കഴിഞ്ഞെന്നും നിലമെച്ചപ്പെടുത്തുമെന്നും എൻ.ഡി.എ.യും അവകാശപ്പെടുന്നു.

211990 വോട്ടർമാരാണ് മലപ്പുറത്ത്. ഇതിൽ 158546 പേരും വോട്ട് രേഖപ്പെടുത്തി. 78802 സ്ത്രീകളും 79744 പുരുഷന്മാരുമാണ് വോട്ടുചെയ്തത്.