നിലമ്പൂർ : കൂടുതൽ ആരോഗ്യപൂർണമായ ഒരു ലോകം കെട്ടിപ്പടുക്കുക എന്ന ഈവർഷത്തെ ആരോഗ്യദിന സന്ദേശം അടിസ്ഥാനമാക്കി നിലമ്പൂർ പീവീസ് സ്‌കൂളിൽ ലോകാരോഗ്യദിനം ആചരിച്ചു.

സ്‌കൂളിൽ നടന്ന ചടങ്ങിൽ ഈവർഷത്തെ ലോകാരോഗ്യദിനം പീവീസ് മോഡൽ സ്‌കൂൾ പ്രിൻസിപ്പൽ ഡോ. എ.എം. ആന്റണി ഉദ്ഘാടനംചെയ്തു.

ജീവിതശൈലീരോഗങ്ങൾ ഒരു ജനതയെ സാമ്പത്തികമായും സാമൂഹികമായും തകർക്കുന്നതിന്റെ കാര്യകാരണങ്ങളിലേക്കു നയിക്കുന്ന സെമിനാർ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.

പ്രിൻസിപ്പൽ സെമിനാറിൽ വിഷയാവതരണം നടത്തി. സ്‌കൂൾ കോ-ഓർഡിനേറ്റർ ഊർമിള പദ്മനാഭൻ അധ്യക്ഷതവഹിച്ചു. പ്രോഗ്രാം ഇൻ ചാർജ് പി.വി. സിന്ധു, രതീഷ്, സന്ദീപ്, പി.കെ. ഗീത എന്നിവർ സംസാരിച്ചു.