കൊണ്ടോട്ടി : കനത്തപോരാട്ടം നടന്ന കൊണ്ടോട്ടിയിൽ കഴിഞ്ഞതവണയെ അപേക്ഷിച്ച് പോളിങ് കുറഞ്ഞെങ്കിലും തിരിച്ചടിയാവില്ലെന്ന വിലയിരുത്തലിൽ മുന്നണികൾ.

തികഞ്ഞ വിജയപ്രതീക്ഷയിലാണ് യു.ഡി.എഫും എൽ.ഡി.എഫും. 2016-നെക്കാൾ കൂടുതൽ വോട്ടുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ. ക്യാമ്പ്.

നിയോജകമണ്ഡലത്തിൽ 78.29 ശതമാനമാണ് പോളിങ്. 2,05,261 വോട്ടർമാരിൽ 1,60,717 പേരാണ് വോട്ട് ചെയ്തത്. 79,866 പുരുഷൻമാരും 80,851 സ്ത്രീകളും വോട്ടുചെയ്തു. കഴിഞ്ഞതവണ മണ്ഡലത്തിൽ 79.4 ശതമാനമായിരുന്നു പോളിങ്. 1,49,554 പേരാണ് വോട്ട് ചെയ്തത്. യു.ഡി.എഫ്. സ്ഥാനാർഥി ടി.വി. ഇബ്രാഹിമിന് 69,668 വോട്ടുകളാണ് ലഭിച്ചത്.

മൊത്തം വോട്ടിന്റെ 46.58 ശതമാനം വരുമിത്. എൽ.ഡി.എഫ്. സ്വതന്ത്രനായിരുന്ന കെ.പി. ബീരാൻകുട്ടിക്ക് 59,014 (39.46 ശതമാനം) വോട്ടുകൾ ലഭിച്ചു. എൻ.ഡി.എ. സ്ഥാനാർഥി കെ. രാമചന്ദ്രന് 12,513 (8.37 ശതമാനം) വോട്ടുകളാണ് ലഭിച്ചത്. 10,654 വോട്ടുകൾക്കാണ് ടി.വി. ഇബ്രാഹിം വിജയിച്ചത്.

കഴിഞ്ഞതവണയെക്കാൾ ഭൂരിപക്ഷം വർധിക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. നേതൃത്വം. മുന്നണി കെട്ടുറപ്പോടെ പ്രവർത്തിച്ചതും ടി.വി. ഇബ്രാഹിം എം.എൽ.എ. നടത്തിയ വികസനപ്രവർത്തനങ്ങളും ഇടപെടലുകളും സംസ്ഥാന ഭരണവിരുദ്ധ വികാരവും അനുകൂലമാകുമെന്ന് വിലയിരുത്തുന്നു.

കഴിഞ്ഞതവണത്തെപ്പോലെ സ്വതന്ത്ര സ്ഥാനാർഥിയെ നിർത്തി കരുത്തുറ്റ പോരാട്ടം നയിച്ചത് വോട്ടിങ്ങിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുക്യാമ്പ്.

മുന്നണിയുടെ വോട്ടുകൂടാതെ സ്ഥാനാർഥി കാട്ടുപ്പരുത്തി സുലൈമാൻഹാജി വ്യക്തിപരമായി നേടിയ വോട്ടുകളും നിർണായകമാകും. മണ്ഡലത്തിലെ ചില മേഖലകളിൽ അടിയൊഴുക്കുണ്ടായതായും സൂചനയുണ്ട്. കൊണ്ടോട്ടിയിൽ പോളിങ് 78.29 ശതമാനം

വള്ളിക്കുന്നിൽ 14 ബൂത്തുകളിൽ 80 ശതമാനത്തിൽ കൂടുതൽ പോളിങ്

.46 ആണ് മണ്ഡലത്തിലെ പോളിങ് ശതമാനം

വള്ളിക്കുന്ന് : നിയോജകമണ്ഡലത്തിൽ 80 ശതമാനവും അതിൽക്കൂടുതലും പോളിങ് രേഖപ്പെടുത്തിയത് 14 ബൂത്തുകളിൽ. ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത് വള്ളിക്കുന്ന് ശാസ്താ എ.എൽ.പി. സ്‌കൂളിലെ 107-എ ബൂത്തിലാണ്. 86.73 ശതമാനം. 588 വോട്ടർമാരുള്ളതിൽ 510 പേരും ഇവിടെ വോട്ടുചെയ്തു.

അരിയല്ലൂർ ഈസ്റ്റ് 128-എ (82.84), ഒലിപ്രം തിരുത്തി എ.യു.പി.എസ്. 114-എ (81.74), ചേലേമ്പ്രയിലെ രണ്ടാംനമ്പർ ബൂത്തായ എ.എം.എൽ.പി.എസ്. പെരുന്തൊടിപ്പാടം (80.78), എ.എം.എൽ.പി.എസ്. വെണ്ണായൂരിലെ 23 (80.19), 23-എ (80.61), തേഞ്ഞിപ്പലത്തെ എ.എം.എൽ.പി.എസ്. നീരോല്പലം 87-എ (81.32), ഷംസുൽഹുദ മദ്രസ കടക്കാട്ടുപാറ 78 (81.78), പള്ളിക്കൽ പഞ്ചായത്തിലെ എ.എം.എൽ.പി.എസ്. കൂനൂൾമാട് 39 (82.96), 39-എ (84.13), ചെനക്കൽ കോ-ഓപ്പറേറ്റീവ് കോളേജ് 38 (80.89), എ.എം.യു.പി.എസ്. പള്ളിക്കൽ 30 (80), 31-എ (80.03), നൂറുൽ ഇസ്‍ലാം മദ്രസ കുറുന്തല 28-എ (81.45) എന്നിവയാണ് ഉയർന്ന പോളിങ്‌ രേഖപ്പെടുത്തിയ മറ്റു ബൂത്തുകൾ.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എൻജിനിയറിങ് കോളേജിലെ എൺപത്തിയൊന്നാം നമ്പർ ബൂത്തിലാണ് കുറഞ്ഞ വോട്ടിങ് ശതമാനമുള്ളത്; 65.9 ശതമാനം മാത്രം. 959 വോട്ടർമാരുള്ളതിൽ 632 പേർ മാത്രമേ ഇവിടെ സമ്മതിദാനാവകാശം വിനിയോഗിച്ചുള്ളൂ.മണ്ഡലത്തിൽ ആകെയുള്ള 1,98,814 വോട്ടർമാരിൽ 1,48,042 പേർ വോട്ടുചെയ്തു. 74.46 ആണ് വോട്ടിങ് ശതമാനം.