കരുവാരക്കുണ്ട് : കീഴാറ്റൂർ ഗ്രാമപ്പഞ്ചായത്തിലെ വഴങ്ങോട് കിഴക്കേക്കുന്ന് ചന്ദ്രന്റെ കുടുംബത്തിനായി പാട്ടുപാടി സമാഹരിച്ച ഏഴുലക്ഷം രൂപ കൈമാറി. ഗാനോത്സവം സംഗീതകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പാട്ടുവണ്ടിയുമായി വിദ്യാർഥികളും സംഗീത കൂട്ടായ്മയിലെ അംഗങ്ങളും ചേർന്ന് ഒരുമാസംകൊണ്ടാണ് തുക സമാഹരിച്ചത്.

ബുധനാഴ്ച വൈകുന്നേരം കിഴക്കേതല ബസ്റ്റാൻഡിൽ നടന്ന സംഗമത്തിൽ ഫാറൂഖ് ചെർപ്പുളശ്ശേരി ചന്ദ്രൻ ചികിത്സാ സഹായ കമ്മിറ്റിക്ക് തുക കൈമാറി. കോ-ഓർഡിനേറ്റർ ടി.കെ. ശശികുമാർ, ടി. അനിൽകുമാർ, അലി പാന്ത്ര, ബഷീർ കേമ്പിൻകുന്ന്, വിജയൻ കരുവാരക്കുണ്ട്, ജിഹാദ് അലി, ഹാരിസ്, സുരേഷ് ബാബു, എം.പി. ശ്രീനിവാസൻ, എം.സൈനുദ്ധീൻ എന്നിവർ പ്രസംഗിച്ചു.