വണ്ടൂർ : കുറ്റിയിൽ അൽഫുർഖാൻ ഇസ്‌ലാമിക് കൾച്ചറൽ സെന്റർ സിൽവർ ജൂബിലി സമാപന സമ്മേളനത്തിന്‌ വ്യാഴാഴ്ച തുടക്കമാവും. ഒരുവർഷം നീണ്ടുനിന്ന ആഘോഷങ്ങളുടെ സമാപനമാണ് മൂന്നുദിവസങ്ങളിലായി നടക്കുക.ദഅ്വ അക്കാദമിയുടെ സമർപ്പണം, ഖുർആൻ പഠനം പൂർത്തിയാക്കിയവർക്കുള്ള ബിരുദ ദാനം, ആത്മീയ സമ്മേളനം എന്നിവ നടക്കും. വ്യാഴാഴ്ച അലവിക്കുട്ടി സഖാഫി ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ശനിയാഴ്ച മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽസെക്രട്ടറി ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ ഉദ്ഘാടനംചെയ്യും.വാർത്താസമ്മേളനത്തിൽ അൽഫുർഖാൻ ജനറൽസെക്രട്ടറി വണ്ടൂർ അബ്ദുറഹ്‌മാൻ ഫൈസി, പ്രിൻസിപ്പൽ കെ. ഷാജഹാൻ, എൻ.കെ. ജമാലുദ്ദീൻ, ഹസനുൽ മന്നാനി, അസ്‌കർ സഖാഫി എന്നിവർ പങ്കെടുത്തു.