മലപ്പുറം : സുന്നി യുവജനസംഘം മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി റംസാനിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച 'ആത്മാന്വേഷണത്തിന്റെ റമളാൻ' പുസ്തകം പ്രകാശനം ചെയ്തു. ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ പാലോളി സൈനുദ്ദീന് ആദ്യ കോപ്പി നൽകിയാണ് പ്രകാശനം നിർവഹിച്ചത്.

ടി.എച്ച്. ദാരിമിയാണ് പുസ്തകം രചിച്ചത്. ജില്ലാ ട്രഷറർ അബ്ദുൽഖാദിർ ഫൈസി കുന്നുംപുറം അധ്യക്ഷത വഹിച്ചു. ജനറൽസെക്രട്ടറി സലീം എടക്കര, ബി.എസ്.കെ. തങ്ങൾ എടവണ്ണപ്പാറ, കെ.കെ.എസ്. ബാപ്പുട്ടി തങ്ങൾ ഒതുക്കുങ്ങൽ, സി. അബ്ദുല്ല മൗലവി വണ്ടൂർ, ഷാഹുൽ ഹമീദ്, എം.പി. മുഹമ്മദ് മുസ്‌ലിയാർ കടുങ്ങല്ലൂർ, ഹസൻ സഖാഫി പൂക്കോട്ടൂർ, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, ഫരീദ് റഹ്മാനി കാളികാവ്, എന്നിവർ പ്രസംഗിച്ചു.