മലപ്പുറം : ഡോ. ബി.ആർ. അംബേദ്കറുടെ ചരമവാർഷികദിനത്തിൽ ദളിത് സമുദായ മുന്നണി ജില്ലാകമ്മിറ്റി അനുസ്‌മരണ റാലിയും സെമിനാറും നടത്തി. സംസ്ഥാനസെക്രട്ടറി ബിജോയ് ഡേവിഡ് മുഖ്യപ്രഭാഷണം നടത്തി. ടി.പി. അയ്യപ്പൻ അധ്യക്ഷതവഹിച്ചു. ഡോ. ഉണ്ണി ചേലേമ്പ്ര, ഹരികൃഷ്ണൻ അങ്ങാടിപ്പുറം, വി.കെ. സുകു, രാമചന്ദ്രൻ പനങ്ങാങ്ങര, മണികണ്ഠൻ മാറഞ്ചേരി, മിനി ലക്ഷ്‌മണൻ, ആർ.പി. മണി, ശാന്തകുമാരി നിലമ്പൂർ തുടങ്ങിയവർ പ്രസംഗിച്ചു.