പെരിന്തൽമണ്ണ : ദുരിതകാലത്ത് തങ്ങളുടെയും തൊഴിലാളി കുടുംബങ്ങളുടെയും പ്രധാന ആശ്രയമായ വസ്ത്രശാലകൾ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ് ഡീലേഴ്സ് അസോസിയേഷൻ വെൽഫെയർ അസോസിയേഷൻ ജില്ലാകമ്മിറ്റി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

കോവിഡിന്റെ വരവോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് വസ്ത്രവ്യാപാരികൾ. റംസാൻ സീസൺ മുന്നിൽക്കണ്ട് കടം വാങ്ങിയും ലോണെടുത്തുമാണ് വ്യാപാരികൾ സാധനങ്ങൾ മുൻകൂറായി വാങ്ങിവെച്ചിട്ടുള്ളത്. ഇവ സമയബന്ധിതമായി വിൽക്കാൻ സാധിച്ചില്ലെങ്കിൽ ചെറുകിട കച്ചവടക്കാർ കടക്കെണിയിലാകും.

ഓൺലൈൻ യോഗത്തിൽ പ്രസിഡൻറ്്‌ ചമയം ബാപ്പു അധ്യക്ഷതവഹിച്ചു. മുസ്തഫ ശാദി, കലാം സീനത്ത്, ഷെരീഫ് ചേലാസ്, എം.എൻ. കുഞ്ഞുട്ടി ഖദീജ, കെ.എം.ടി. മാലിക്, സിറാജ് പ്രീതി, എ.വി. വിനോദ്, മമ്മി ചെറുതോട്ടത്തിൽ തുടങ്ങിയവർ സംസാരിച്ചു.