എടക്കര : വഴിക്കടവ് കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് കെ.എം.സി.സിയും അമേരിക്കയിലെ പ്രവാസിയായ ഡോ. ജോസഫ് മണിമൂളിയും ലാപ്‌ടോപ്പുകൾ സംഭാവനയായി നൽകി. കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ലാപ്‌ടോപ്പുകൾ ആവശ്യമുണ്ടെന്ന ആശുപത്രി അധികൃതരുടെ അറിയിപ്പിനെത്തുടർന്നാണ് നാല് ലാപ്‌ടോപ്പുകൾ ലഭിച്ചത്. ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ നെടുംപടി ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് റെജി കണ്ടത്തിൽ, മച്ചിങ്ങൽ കുഞ്ഞുമുഹമ്മദ്, വി.കെ. മൊയ്തീൻകുട്ടി, ഡോ. അമീൻ ഫൈസൽ, ഡോ. ജുമാൻ, അബ്ദുൾകരിം എന്നിവർ സംസാരിച്ചു