എടപ്പാൾ : നിയമസഭാ തിരഞ്ഞെടുപ്പിൽ ക്രമസമാധാനം ഉറപ്പുവരുത്താനായി ചങ്ങരംകുളം പോലീസ് സർവകക്ഷിയോഗം വിളിച്ചു.

പൊതുസ്ഥലങ്ങളിലെ കൊടികളും ബാനറുകളും പരസ്യ ബോർഡുകളും എത്രയുംപെട്ടെന്ന് നീക്കാനും ഹരിത പെരുമാറ്റച്ചട്ടം പാലിക്കാനും തീരുമാനിച്ചു. ഏതെങ്കിലും കേസുകളിൽ വാറണ്ടുള്ളവർ ഉടൻ ജാമ്യമെടുക്കണം. അല്ലാത്തവർക്ക് വോട്ട് ചെയ്യാനാവില്ല.

പൊതു പരിപാടികൾക്കുളള മൈക്ക് അനുമതിക്ക്‌ ഒരാഴ്ചമുൻപെങ്കിലും അപേക്ഷ നൽകണമെന്നും പോലീസ് അറിയിച്ചു. വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളും പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.