എരമംഗലം : സംസ്ഥാന സർക്കാരിന്റെ വികസനമുന്നേറ്റം പൊതുജങ്ങളിലെത്തിക്കാൻ ഡി.വൈ.എഫ്.ഐ. എരമംഗലം മേഖലാകമ്മിറ്റി യുവജനമാർച്ച് നടത്തി. പി. അജയൻ ജാഥാനായകൻ ബക്കർഫാസിക്ക് പതാക കൈമാറി ഉദ്‌ഘാടനംചെയ്തു. ടി. ഗിരിവാസൻ, ടി.കെ. സുനീർ എന്നിവർ പ്രസംഗിച്ചു. ചെക്കുമുക്കിൽ നിന്നാരംഭിച്ച ജാഥ എരമംഗലത്ത് സമാപിച്ചു. സമാപനസമ്മേളനം സി.പി.എം. പൊന്നാനി ഏരിയാകമ്മിറ്റിയംഗം സുരേഷ് കാക്കനാത്ത് ഉദ്‌ഘാടനംചെയ്തു.