തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാല കൊമേഴ്സ് ആൻഡ് മാനേജ്‌മെന്റ് പഠനവകുപ്പിൽനിന്ന് വിരമിക്കുന്ന പ്രൊഫ. എം.എ. ജോസഫിനെ ആദരിക്കുന്നതിനായി പഠനവകുപ്പ് സംഘടിപ്പിച്ച ' സാദരം-2021 'രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ് ഉദ്ഘാടനംചെയ്തു. ഡോ. പി. മോഹൻ, ഡോ. കെ.പി. മുരളീധരൻ, ഡോ. ബി. വിജയചന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു.