നിലമ്പൂർ : നിലമ്പൂർ നഗരസഭാധ്യക്ഷന്റെ വാഹനം ഔദ്യോഗികാവശ്യങ്ങൾക്കല്ലാതെ സ്വകാര്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതായി വിജിലൻസിന് പരാതി. യൂത്ത് കോൺഗ്രസ് നിലമ്പൂർ മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ഷംസുദ്ധീനാ(മൂർഖൻ മാനു)ണ് പരാതിക്കാരൻ.

കാർ ദുർവിനിയോഗം ചെയ്യുന്നതിനും ക്രമക്കേട് നടത്തുന്നതിനും മുനിസിപ്പൽ സെക്രട്ടറി ഒത്താശ ചെയ്തുകൊടുക്കുകയാണെന്നും പരാതിയിലുണ്ട്. ഔദ്യോഗികസമയം കഴിഞ്ഞാൽ ഓഫീസിന്റെ ഗാരേജിൽ സൂക്ഷിക്കേണ്ടതിനുപകരം രാത്രി നഗരസഭാധ്യക്ഷൻ സ്വകാര്യാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നാണ് പരാതിയിലുള്ളത്.