മലപ്പുറം : കേരള വാട്ടർ അതോറിട്ടി സ്റ്റാഫ് അസോസിയേഷൻ(ഐ.എൻ.ടി.യു.സി) ജില്ലാ സമ്മേളനം മലപ്പുറം വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്നു. എഴുത്തുകാരൻ പി. സുരേന്ദ്രൻ ഉദ്ഘാടനംചെയ്തു.

എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാനസെക്രട്ടറി വി.പി. ദിനേശ്, പെൻഷനേഴ്‌സ് കോൺഗ്രസ് സംസ്ഥന സെക്രട്ടറി വി.അബ്ദുൾ ബഷീർ, യു.എ. ഹാരിസ്, എം. ജയപ്രകാശ്, പി. അബ്ദുൾ ഖാദർ എന്നിവർ സംസാരിച്ചു, തുടർന്ന് നടന്ന സെമിനാർ സംഗീതസംവിധായകനും ഗായകനുമായ ശിവദാസവാര്യർ ഉദ്ഘാടനംചെയ്തു.

ഉണ്ണികൃഷ്ണൻ, പ്രേമ സൻജീവ്, രാകേഷ്, കെ. ദീപു എന്നിവർ സംസാരിച്ചു, ജില്ലാ പ്രസിഡന്റ് പി.സി. ഹംസ അധ്യക്ഷതവഹിച്ചു. കെ.എം. പ്രദീപ്കുമാർ സംസാരിച്ചു.

ഭാരവാഹികളായി പി. അബ്ദുൾഖാദർ (പ്രസി.) കെ. ദീപു (വർക്കിങ്‌ പ്രസി.) ഒ.പി. ശിഹാബുദ്ദീൻ (സെക്ര.) പി.എൻ. അർഷദ് (ട്രഷ.) സുജാത (വനിതാഫോറം കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.