തേഞ്ഞിപ്പലം : കേരള കോ-ഒാപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് തിരൂരങ്ങാടി താലൂക്ക് സമ്മേളനം കെ.സി.ഇ.എഫ്. ജില്ലാസെക്രട്ടറി പി. മുഹമ്മദ് കോയ ഉദ്ഘാടനംചെയ്തു.

ജില്ല ജോയിന്റ് സെക്രട്ടറി സബാദ്‌ കരുവാരക്കുണ്ട് മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് പ്രസിഡന്റ് സി. വിജയൻ അധ്യക്ഷനായിരുന്നു. താലൂക്ക് സെക്രട്ടറി രാഹുൽ ജി. നാഥ് പ്രസംഗിച്ചു.

സംഘടനയിൽനിന്നു വിരമിച്ച ജീവനക്കാർക്കുള്ള യാത്രയയപ്പുയോഗം സംസ്ഥാനകമ്മിറ്റി അംഗം കെ. അലവി ഉദ്ഘാടനംചെയ്തു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച അംഗങ്ങളെ യോഗം അനുമോദിച്ചു. ശംസുദ്ദീൻ പൂക്കിപ്പറമ്പ്, കൃഷ്ണകുമാർ തറോൽ, അനിത ദാസ്, വി.വി. അബ്ദുറഹിമാൻ, അജിത് മംഗലശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു.