തിരൂർ : ജില്ലാ ആശുപത്രിയിൽ കോവിഡ് വാക്സിൻ കുത്തിവെപ്പെടുക്കാൻ തിരക്കുകൂടി.

335 പേർ ഒറ്റദിവസംകൊണ്ട് കുത്തിവെപ്പെടുത്തു. ആരോഗ്യപ്രവർത്തകർ, റവന്യു ഉദ്യോഗസ്ഥർ, പോലീസുദ്യോഗസ്ഥർ എന്നിവരും തിരഞ്ഞെടുപ്പു ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരും 45 വയസ്സിന് മുകളിലുള്ള രോഗബാധിതരുമാണ് കുത്തിവെപ്പെടുത്തത്. കുത്തിവെപ്പുകേന്ദ്രത്തിലെ സ്ഥലപരിമിതികാരണം കുത്തിവെക്കാനെത്തിയവർ ഏറെനേരം വെയിൽകൊണ്ടു കാത്തിരിക്കേണ്ട അവസ്ഥയുമുണ്ട്.