മലപ്പുറം : കോവിഡ് വാക്‌സിനേഷൻ ജില്ലയിലെ എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും 24 മണിക്കൂറും നൽകാവുന്നതരത്തിൽ സജ്ജീകരിക്കണമെന്ന് കെ.പി.എസ്.ടി.എ. ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പുജോലിക്ക് തയ്യാറെടുക്കുന്ന അധ്യാപകർ ഉൾപ്പെടെയുള്ളവർക്ക് മുൻകൂട്ടി കുത്തിവെപ്പുതീയതി നൽകിയിട്ടില്ല. ഇത് പല താലൂക്ക് ആശുപത്രികളിലും ജനത്തിരക്കുണ്ടാക്കുന്നുണ്ട്.

ആരോഗ്യവകുപ്പ് ഇതിനു പരിഹാരംകാണണമെന്ന ആവശ്യവും യോഗം ഉന്നയിച്ചു.

സംസ്ഥാനസെക്രട്ടറി കെ. അബ്ദുൽമജീദ് ഉദ്ഘാടനംചെയ്തു. ടി.വി. രഘുനാഥ് അധ്യക്ഷതവഹിച്ചു. കെ.എൽ. ഷാജു, സി.പി. മോഹനൻ, പി. വിനോദ്കുമാർ, കെ.വി. മനോജ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.