വണ്ടൂർ :യാത്രയയപ്പ് ആഘോഷം മാറ്റിവെച്ച് ആ പണം കോവിഡ് കാലത്ത് കാരുണ്യപ്രവർത്തനത്തിന് ഉപയോഗിച്ചിരിക്കുകയാണ് തിരുവാലി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥികൾ.

നൂറ്്‌ കുടുംബങ്ങൾക്ക് ഈ വിദ്യാർഥികൾ ഭക്ഷ്യകിറ്റുകൾ എത്തിച്ചുനൽകി. പലചരക്കുസാധനങ്ങളും പച്ചക്കറികളും കിറ്റിലുണ്ട്.

പി.ടി. അദ്‌നാൻ, എ.എം. അഫീഫ്, എം. അതുൽ, എം. മുഹമ്മദ് സിദാൻ, പി. അബിൽ, സി. അബ്ബാസലി, ഇ. റിജിത്ത് തുടങ്ങിയവർ നേതൃത്വംനൽകി.